ഓള്‍റൗണ്ട് പ്രകടനവുമായി ബൂം ബൂം, ധാക്ക ഡൈനാമൈറ്റ്സ് ഫൈനലില്‍

- Advertisement -

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ കടന്ന് ധാക്ക ഡൈനാമൈറ്റ്സ്. ഷാഹിദ് അഫ്രീദിയുടെ മിന്നും ഓള്‍റൗണ്ട് പ്രകടനമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. അഫ്രീദി 19 പന്തില്‍ നിന്ന് 30 റണ്‍സും നാലോവറില്‍ 16 റണ്‍സ് മാത്രം വിട്ടു നല്‍കി 3 വിക്കറ്റും വീഴ്ത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ധാക്ക നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടിയപ്പോള്‍ കോമില വിക്ടോറിയന്‍സ് 96 റണ്‍സിനു ഓള്‍ഔട്ട് ആയി. 95 റണ്‍സിന്റെ വിജയമാണ് ധാക്ക ഇന്ന് സ്വന്തമാക്കിയത്. കോമില ഞായറാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ രംഗ്പൂര്‍ റൈഡേഴ്സിനെ നേരിടും.

എവിന്‍ ലൂയിസ്(47), ജോണ്‍ ഡെല്‍നി(32), കീറണ്‍ പൊള്ളാര്‍ഡ്(31), അഫ്രീദി(30) എന്നിവരാണ് ധാക്കയ്ക്കായി ബാറ്റിംഗ് വെടിക്കെട്ട് പുറത്തെടുത്തത്. കോമിലയ്ക്കായി ഹസന്‍ അലി മൂന്നും ഡ്വെയിന്‍ ബ്രാവോ 2 വിക്കറ്റും നേടി. തമീം ഇക്ബാല്‍ ഒഴികെ ആര്‍ക്കും തന്നെ കോമില വിക്ടോറിയന്‍സിനു വേണ്ടി ബാറ്റിംഗ് മികവ് പുറത്തെടുക്കാനായില്ല. ഹസന്‍ അലി(18), മെഹ്ദി ഹസന്‍(15*) എന്നിവരും പൊരുതിയെങ്കിലും അധികം ആയുസ്സുണ്ടായിരുന്നില്ല ഇവരുടെ കൂട്ടുകെട്ടിനും.

അഫ്രീദിക്ക് പുറമേ മൊസ്ദേക് ഹൊസൈന്‍ സൈക്കത്, ഷാകിബ് അല്‍ ഹസന്‍ എന്നിവര്‍ ധാക്കയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement