ബിസിസിഐ കൊച്ചി തസ്കേഴ്സിനു 850 കോടി നല്‍കണം

- Advertisement -

ഐപിഎലില്‍ നിന്ന് പുറത്താക്കിയതിനു നഷ്ടപരിഹാരമായി കൊച്ചി തസ്കേഴ്സ് കേരളയ്ക്ക് 850 കോടി രൂപ നഷ്ടപരിഹാരമായി നല്‍കുവാന്‍ ബിസിസിഐയോട് ആവശ്യപ്പെട്ട് ആര്‍ബിട്രേഷന്‍ പാനല്‍. കൊച്ചിയ്ക്ക് തുക കൊടുക്കുകയല്ലാതെ വേറെ മാര്‍ഗമൊന്നുമില്ല എന്നാണ് ഇപ്പോള്‍ ബിസിസിഐ വൃത്തങ്ങളും അഭിപ്രായപ്പെടുന്നത്.

2015ലാണ് കേസില്‍ അനുകൂലമായ വിധി കൊച്ചി തസ്കേഴ്സ് ടീം ഉടമകള്‍ സ്വന്തമാക്കിയത്. അന്ന് 550 കോടി രൂപയും അത് നല്‍കുവാന്‍ കഴിയാതെ വരുകയാണെങ്കില്‍ പ്രതിവര്‍ഷം 18 ശതമാനം പിഴയും നല്‍കണമെന്നായിരുന്നു വിധി. എന്നാല്‍ അതിന്മേല്‍ ബിസിസിഐ ഇതുവരെ ഒരു നടപടിയും എടുത്തിരുന്നില്ല.

850 കോടി രൂപയാണ് കൊച്ചി തസ്കേഴ്സ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ കാര്യങ്ങള്‍ ബിസിസിഐ ജനറല്‍ ബോഡിയില്‍ ഇത് സംബന്ധിച്ച കാര്യങ്ങളിന്മേല്‍ തുടര്‍ തീരുമാനങ്ങള്‍ ആവശ്യപ്പെടുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബിസിസിഐയിലെ ബഹുഭൂരിപക്ഷം അംഗങ്ങളും കൊച്ചിയെ പുറത്താക്കുന്നതിനെതിരായിരുന്നുവെങ്കിലും മുന്‍ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ ആണ് തീരുമാനത്തില്‍ ഉറച്ചു നിന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement