മൂന്ന് ഫലങ്ങളും സാധ്യം, എന്നാല്‍ മുന്‍തൂക്കം വിന്‍ഡീസിനു: സ്റ്റുവര്‍ട് ലോ

- Advertisement -

വിന്‍ഡീസ്-ശ്രീലങ്ക ടെസ്റ്റില്‍ മൂന്ന് ഫലങ്ങളും സാധ്യമാണെങ്കിലും മുന്‍തൂക്കം വിന്‍ഡീസിനാണെന്ന് പറഞ്ഞ് കോച്ച് സ്റ്റുവര്‍ട് ലോ. 453 റണ്‍സ് വിജയലക്ഷ്യം വളരെ ഉയര്‍ന്നതാണ്. 400നു മേലുള്ള സ്കോര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ചേസ് ചെയ്യുക എന്നത് ഏറെ ശ്രമകരമായ ദൗത്യമാണ്. അവസാന ദിവസം 7 വിക്കറ്റുകള്‍ കൈവശമുള്ള ശ്രീലങ്കയ്ക്ക് 277 റണ്‍സ് കൂടിയാണ് നേടേണ്ടത്. അതിനാല്‍ തന്നെ മൂന്ന് ഫലങ്ങളും സാധ്യമാണ്. 94 റണ്‍സില്‍ നില്‍ക്കുന്ന കുശല്‍ മെന്‍ഡിസ് ക്രീസില്‍ ചെലവഴിക്കുന്ന സമയമാകും ശ്രീലങ്കയുടെ സാധ്യതകളെ സജീവമാക്കുക.

90 ഓവറുകള്‍ പിടിച്ച് നില്‍ക്കാനായാല്‍ തോല്‍വി ഒഴിവാക്കി പരമ്പരയില്‍ സമനിലയുമായി തുടങ്ങാമെന്ന സാധ്യതയും നിലനില്‍ക്കുന്നു. എന്നാല്‍ തന്റെ ബൗളര്‍മാര്‍ ശരിയായ ലൈനിലും ലെംഗ്ത്തിലും പന്തെറിഞ്ഞ് ടീമിനെ വിജയത്തിലേക്ക് നയിക്കുമെന്നാണ് വിന്‍ഡീസ് കോച്ച് കരുതുന്നത്. ശരിയായ സ്ഥലങ്ങളില്‍ എറിഞ്ഞ ആവശ്യമായ ബൗണ്‍സ് കണ്ടെത്താന്‍ വിന്‍ഡീസ് പേസര്‍മാര്‍ക്കായാല്‍ അഞ്ചാം ദിവസം വിജയത്തോടെ അവസാനിപ്പിക്കുവാന്‍ ടീമിനാവുമെന്ന് ലോ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement