ഓസ്ട്രേലിയയ്ക്ക് പുതിയ സ്പോണ്‍സര്‍ – അലിന്റ എനര്‍ജി

ഓസ്ട്രേലിയയുടെ ഷര്‍ട്ട് സ്പോണ്‍സറായി പുതിയ കരാര്‍ സ്വന്തമാക്കി അലിന്റ എനര്‍ജി. നാല് വര്‍ഷം നീണ്ട് നില്‍ക്കുന്ന കരാര്‍ 2022 വരെയാണുള്ളത്. ദേശീയ ടീമിന്റെ മൂന്ന് ഫോര്‍മാറ്റുകളിലെയും ഷര്‍ട്ട് സ്പോണ്‍സര്‍ ഓസ്ട്രേലിയയിലെ ഊര്‍ജ്ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാവും ചെയ്യുക. നിലവിലെ സ്പോണ്‍സര്‍മാരായ കാന്റാസ് വിദേശ പര്യടനങ്ങളിലെ പങ്കാളിയായി തുടരുമെന്നും ബോര്‍ഡ് അറിയിച്ചു.

ടീമിനെ പിന്തുണയ്ക്കുവാനും ഓസ്ട്രേലിയന്‍ ബോര്‍ഡുമായി പുതിയ ബന്ധം സ്ഥാപിക്കുവാനുമുള്ള അലിന്റ എനര്‍ജിയുടെ ശ്രമങ്ങളെ ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് ജസ്റ്റിന്‍ ലാംഗറും സ്വാഗതം ചെയ്തു. അലിന്റ എനര്‍ജിയെ പോലെ മഹത്തായ ഓസ്ട്രേലിയന്‍ പാരമ്പര്യം അവകാശപ്പെടുവാനുള്ള കമ്പനിയുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്നാണ് ലാംഗര്‍ അഭിപ്രായപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസ്പാനിഷ് വസന്തം റഷ്യയിൽ തിരിച്ചെത്തുമോ?
Next articleമെഹ്താബ് ഹുസൈന് മോഹൻ ബഗാനിൽ 23ആം നമ്പർ ജേഴ്സി