Site icon Fanport

ഇംഗ്ലണ്ട് താരം അലക്സ് ഹെയിൽസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

അലക്സ് ഹെയിൽസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചു. 2011ൽ ഇന്ത്യയ്ക്കെതിരെ ടി20 അരങ്ങേറ്റം കുറിച്ച ഹെയിൽസ് 75 ടി20 അന്താരാഷ്ട്ര മത്സരത്തിലും 70 ഏകദിനത്തിലും 11 ടെസ്റ്റ് മത്സരത്തിലും കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചുവെങ്കിലും താരം ഫ്രാഞ്ചൈസി ക്രിക്കറ്റിൽ സജീവമായി തന്നെ തുടരുമെന്നാണ് അറിയുന്നത്.

2022 ടി20 ലോകകപ്പിൽ കിരീടം നേടിയ ഇംഗ്ലണ്ട് ടീമിന്റെ ഭാഗമായിരുന്ന ഹെയിൽസ് സെമി ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ പുറത്താകാതെ 86 റൺസ് നേടി ടീമിന്റെ ഫൈനലിലേക്കുള്ള പ്രയാണം സാധ്യമാക്കുകയായിരുന്നു. അഗ്രസ്സീവ് ബാറ്റിംഗിന് പേരുകേട്ട താരം ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ടീമുകളുടെ പ്രിയപ്പെട്ട താരം കൂടിയാണ്.

Exit mobile version