അലക്സ് ബ്ലാക്ക്‍വെലിനു കോച്ചിംഗ് ദൗത്യം

ഓസ്ട്രേലിയന്‍ വനിത ഇതിഹാസ താരം അലക്സ് ബ്ലാക്ക്‍വെല്‍ പുതിയ ദൗത്യം ഏറ്റെടുക്കുവാന്‍ ഒരുങ്ങുന്നു. ഇംഗ്ലണ്ടില്‍ നടക്കുന്ന വനിതകളുടെ ക്രിക്കറ്റ് സൂപ്പര്‍ ലീഗ് ടീമായ ലാങ്കഷയര്‍ തണ്ടറിന്റെ കോച്ചായി ബ്ലാക്ക്‍വെലിനെ നിയമിച്ചതായി ടീം ഇന്നലെ പ്രഖ്യാപിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് തന്റെ 15 വര്‍ഷത്തെ ക്രിക്കറ്റിംഗ് കരിയര്‍ അലക്സ് ബ്ലാക്ക്‍വെല്‍ അവസാനിപ്പിച്ചത്.

രണ്ട് വര്‍ഷം ഏകദിന ലോകകപ്പ് ജേതാവായ താരം ഓസ്ട്രേലിയയ്ക്കായി മൂന്ന് ലോക ടി കിരീടങ്ങളും വിജയിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial