അലിസ്റ്റര്‍ കുക്ക് പൊരുതുന്നു, ഇംഗ്ലണ്ടിനു മോശം തുടക്കം

- Advertisement -

ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളിംഗിനു മുന്നില്‍ മുട്ടുമടക്കി ഇംഗ്ലണ്ട് കെന്നിംഗ്ടണ്‍ ഓവലില്‍ ആദ്യ ദിവസത്തെ കളി അവസാനിപ്പിക്കുമ്പോള്‍ 171/4 എന്ന നിലയില്‍. മഴ ഇടയ്ക്ക് കളി മുടക്കിയ മത്സരത്തില്‍ ഇംഗ്ലണ്ടിനായി അലിസ്റ്റര്‍ കുക്ക് മാത്രമാണ് മികവ് പുലര്‍ത്തിയത്. കുക്ക് 82 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ക്രീസില്‍ തുണയായി നിലയുറപ്പിച്ചത് ബെന്‍ സ്റ്റോക്സ്(21*) ആണ്. 59 ഓവറുകള്‍ മാത്രം എറിയുവാന്‍ കഴിഞ്ഞ ആദ്യ ദിവസം മഴ രണ്ട് വട്ടം കളി മുടക്കുകയായിരുന്നു.

ദാവീദ് മലനെ പുറത്താക്കിയ പന്ത് ആദ്യ ദിനത്തിലെ ആവേശ കാഴ്ചയായി. ടെസ്റ്റിലെ അരങ്ങേറ്റം കുറിച്ച മലന് ഒരു മത്സരത്തെ വിലക്കിനു ശേഷം മടങ്ങിയെത്തിയ റബാഡയുടെ യോര്‍ക്കറിനു മുന്നില്‍ കടപുഴകുകയായിരുന്നു. പുറത്തായ മറ്റു ബാറ്റ്സ്മാന്മാരില്‍ ജോ റൂട്ട്(29), അരങ്ങേറ്റക്കാരന്‍ ടോം വെസ്റ്റ്‍ലി (25) എന്നിവരും ഉള്‍പ്പെടുന്നു.

വെറോണ്‍ ഫിലാന്‍ഡര്‍ രണ്ടും, ക്രിസ് മോറിസ്, കാഗിസോ റബാഡ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

 

ചിത്രങ്ങള്‍ക്ക് നന്ദി : @dudleyplatypus, @CricketAus, @bbctms

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement