അല്‍ അമീന്‍ ഹൊസൈന്റെ ബൗളിംഗ് ആക്ഷന്‍ സംശയാസ്പദകരം

- Advertisement -

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ അല്‍-അമീന്‍ ഹൊസൈന്റെ ബൗളിംഗ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തു. കോമില വിക്ടോറിയന്‍സ് പേസ് ബൗളറുടെ ആക്ഷനുമേല്‍ സംശയം വീഴുന്നത് ഖുല്‍ന ടൈറ്റന്‍സിന്റെ മത്സരത്തിലാണ് സംഭവിക്കുന്നത്. മത്സരത്തിന്റെ 15ാം ഓവറില്‍ ആരിഫുള്‍ ഹക്കിനെ പുറത്താക്കിയ ഡെലിവറിയാണ് സംശയത്തിനു ഇടയാക്കിയിട്ടുള്ളത്. ഒരു പന്തില്‍ മാത്രം സംശയം പ്രകടിപ്പിക്കപ്പെട്ടത് എന്നാല്‍ ബിപിഎല്‍ ടെക്നിക്കല്‍ കമ്മിറ്റി തലവന്‍ വാര്‍ത്ത മാധ്യമങ്ങളോട് അറിയിച്ചത്. 2014ലും അല്‍-അമീനിന്റെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഓഗസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് ശേഷം നവംബര്‍ താരത്തിന്റെ ആക്ഷന്‍ ക്ലിയര്‍ ചെയ്യപ്പെടുകയായിരുന്നു.

ഐസിസി നിയമപ്രകാരം 14 ദിവസങ്ങള്‍ക്ക് ശേഷം അമീനിന്റെ ആക്ഷന്‍ പരിശോധനയ്ക്ക് വിധേയമാക്കും. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ താരത്തിന്റെ ആക്ഷന്‍ ശരിയാക്കുവാനുള്ള നടപടി ക്രമങ്ങള്‍ നടപ്പിലാക്കും. ടെസ്റ്റ് ഫലങ്ങള്‍ വരുന്നത് വരെ താരത്തിനെ പന്തെറിയാന്‍ അനുവദിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement