Picsart 23 02 22 16 23 47 366

പാകിസ്ഥാൻ ക്യാപ്റ്റൻ ആകാനുള്ള ഓഫർ താൻ നിരസിച്ചതാണെന്ന് അക്തർ

2002ൽ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ആകാനുള്ള ഓഫർ ഉണ്ടായിരുന്നു എന്നും അത് താൻ നിരസിച്ചത് ആണെന്നും മുൻ പാകിസ്താൻ പേസർ ഷൊഹൈബ് അക്തർ. തന്റെ ഫിറ്റ്നസിനെ കുറിച്ചുള്ള ആശങ്കകളെ തുടർന്നാണെന്ന് ആ ഓഫർ നിരസിച്ചത് എന്ന് ഷൊയ്ബ് അക്തർ വെളിപ്പെടുത്തി. സുനോ ന്യൂസ് എച്ച്‌ഡിയോട് സംസാരിച്ച അക്തർ പറഞ്ഞു, “എനിക്ക് വേണ്ടത്ര ഫിറ്റ്‌നസില്ലായിരുന്നു. എനിക്ക് അഞ്ചിൽ മൂന്ന് മത്സരങ്ങൾ മാത്രമെ കളിക്കാൻ ആകുമായിരുന്നുള്ളൂ. 2002-ൽ എനിക്ക് ക്യാപ്റ്റൻ സ്ഥാനം വാഗ്ദാനം ചെയ്തു, എന്നാൽ അത് സ്വീകരിച്ചാൽ എല്ലാ മത്സരങ്ങളും കളിക്കേണ്ടി വന്നേനെ. അത് തന്റെ കരിയർ നേരത്തെ അവസാനിപ്പിച്ചേനെ. അക്തർ പറയുന്നു.

14 വർഷം പാകിസ്ഥാന് വേണ്ടി കളിക്കുകയും 444 വിക്കറ്റ് വീഴ്ത്തുകയും ചെയ്ത താരമാണ് അക്തർ. പാകിസ്ഥാനിലെ ക്രിക്കറ്റ് അവസ്ഥയിലും രാജ്യത്തെ ക്രിക്കറ്റ് ബോർഡിലും മുൻ ക്രിക്കറ്റ് താരം നിരാശ പ്രകടിപ്പിച്ചു. “ഞാൻ എന്റെ ടീമംഗങ്ങളെ പിന്തുണച്ചിരുന്നു, പക്ഷേ ബോർഡ് എന്നും വളരെ അസ്ഥിരമായിരുന്നു. ബോർഡിലുടനീളം കെടുകാര്യസ്ഥത ഉണ്ടായിരുന്നു. ആ സമയത്ത് പാകിസ്ഥാൻ മോശം അവസ്ഥയിലായിരുന്നു,” അക്തർ പറഞ്ഞു.

Exit mobile version