Picsart 24 02 22 00 12 58 782

ബുമ്രക്ക് പകരം ആകാശ് ദീപ് നാലാം ടെസ്റ്റിൽ കളിക്കാൻ സാധ്യത

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ജസ്പ്രീത് ബുംറയ്ക്ക് പകരം ബംഗാൾ പേസർ ആകാശ് ദീപ് കളിക്കാൻ സാധ്യത. ഇന്ത്യക്കായി അദ്ദേഹം ടെസ്റ്റ് അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ട് എന്ന് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു..

മുകേഷ് കുമാറും ടീമിൽ ഉണ്ട് എങ്കിലും ആകാശ് ദീപിനെ സ്റ്റാർടിംഗ് ഇലവനിൽ ഉൾപ്പെടുത്താൻ ആണ് ദ്രാവിഡും രോഹിത് ശർമ്മയും തീരുമാനമെടുത്തിരിക്കുന്നത്. സിറാജും ആകാശും ആകും പേസർമാരായി ടീമിൽ ഉണ്ടാവുക.

ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കുന്ന 27-കാരൻ, 2019-ൽ ബംഗാളിനായി അരങ്ങേറ്റം കുറിച്ചു. ഇതുവരെ 30 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 104 വിക്കറ്റുകൾ നേടിയിട്ടുണ്ട്. അടുത്തിടെ, ആകാശ് ഇംഗ്ലണ്ട് ലയൺസിന് എതിരെ ഇന്ത്യ എ ടീമിനായി 11 വിക്കറ്റുകൾ നേടിയിരുന്നു.

Exit mobile version