Ajitagarkar

അജിത് അഗാര്‍ക്കര്‍ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം സെലക്ടര്‍മാരുടെ ചെയര്‍മാന്‍

അജിത് അഗാര്‍ക്കര്‍ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ സെലക്ടര്‍മാരുടെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി ഐകകണ്ഠേനയെടുത്ത തീരുമാനം ആണ് ഇത് എന്നാണ് ലഭിയ്ക്കുന്ന വിവരം. ടിവി സ്റ്റിംഗ് ഓപ്പറേഷനെത്തുടര്‍ന്ന് ചേതന്‍ ശര്‍മ്മ സ്ഥാനം ഒഴിഞ്ഞത് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു.

സെലക്ഷന്‍ പാനലില്‍ നേരത്തെയുള്ള ശിവ് സുന്ദര്‍ ദാസ്, സലീൽ അംഗോള, സുബ്രതോ ബാനര്‍ജ്ജി, എസ് ശരത്ത് എന്നിവര്‍ക്ക് പുറമെ അഞ്ചാമനായി എത്തിയ അഗാര്‍ക്കര്‍ ഈ കൂട്ടത്തിലെ സീനിയര്‍ താരം ആയതിനാൽ തന്നെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു.

അഗാര്‍ക്കര്‍ ഇന്ത്യയ്ക്കായി 26 ടെസ്റ്റിലും 191 ഏകദിനങ്ങളിലും കളിക്കുകയായിരുന്നു.

Exit mobile version