ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പ് മുംബൈയില്‍ പരിശീലനത്തിലേര്‍പ്പെടും: രഹാനെ

- Advertisement -

ഇംഗ്ലണ്ട് ഏകദിന-ടി20 പരമ്പരയ്ക്കായി ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് യാത്രയാകുമ്പോള്‍ ടീമില്‍ ഇടം പിടിക്കാത്ത അജിങ്ക്യ രഹാനെ ടെസ്റ്റിനുള്ള മുന്‍ഒരുക്കങ്ങള്‍ മുംബൈയില്‍ പരിശീലനത്തിലേര്‍പ്പെട്ട് ആരംഭിക്കുമെന്ന് അറിയിച്ചു. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ ടെസ്റ്റ് പരമ്പരയ്ക്കുള്ള പരിശീലനം ആരംഭിക്കുമെന്നാണ് അഫ്ഗാനിസ്ഥാനെതിരെ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്ന അജിങ്ക്യ രഹാനെ അറിയിച്ചത്.

സെലക്ടര്‍മാര്‍ ചില ടെസ്റ്റ് താരങ്ങളെ ഇംഗ്ലണ്ടില്‍ മത്സര പരിശീലനത്തിനായി അയയ്ക്കുമെന്ന തരത്തിലുള്ള വാര്‍ത്തകളോട് തനിക്ക് അതിനെക്കുറിച്ച അറിയില്ലെന്നാണ് രഹാനെ പറഞ്ഞത്. ഈ ടെസ്റ്റ് മത്സരത്തിനു ശേഷം എന്ത് സംഭവിക്കുമെന്നറിയില്ല. ഇപ്പോളത്തെ തീരുമാനം മുംബൈയില്‍ പരിശീലനം ആരംഭിക്കുകയെന്നതാണെന്നും രഹാനെ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement