Picsart 23 07 30 11 19 35 913

രഹാനെ ലെസ്റ്റർഷെയറിനായി കളിക്കില്ല

ലെസ്റ്റർഷെയറുമായുള്ള കൗണ്ടി കരാറിൽ നിന്ന് ഇന്ത്യൻ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ പിന്മാറാൻ തീരുമാനിച്ചു. അടുത്ത മാസം നടക്കുന്ന ഏകദിന കപ്പിനായി രഹാനെ ലെസ്റ്റർഷെയറിൽ ചേരുമെന്ന് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും കായികരംഗത്ത് നിന്ന് ഒരു ചെറിയ ഇടവേള എടുക്കാൻ ആണ് താരം തീരുമാനിച്ചിരിക്കുന്നത്‌. ഇന്ത്യകൻ ടീമിൽ ഇല്ലാത്ത സമയപ്പോൾ ആയിരുന്നു രഹാനെ ലെസ്റ്റർഷെയറിൽ കളിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ തിരികെ എത്തിയതോടെ രഹാനെയുടെ പ്ലാനുകൾ മാറുക ആയിരുന്നു.

Credit: Twitter

രഹാനെ അവശേഷിപ്പിച്ച ശൂന്യത നികത്താൻ, പീറ്റർ ഹാൻഡ്‌സ്‌കോമ്പിനെ പകരക്കാരനായി ലെസ്റ്റർഷെയർ തിരഞ്ഞെടുത്തു. നേരത്തെ തന്നെ കൗണ്ടി ചാമ്പ്യൻഷിപ്പിലും ടി20 ബ്ലാസ്റ്റിലും ലെസ്റ്റർഷെയറിനെ പ്രതിനിധീകരിക്കാൻ ഹാൻഡ്സ്കോമ്പിന് അവസരം ലഭിച്ചിരുന്നു. നാല് സെഞ്ച്വറികൾ ഉൾപ്പെടെ 37.43 ശരാശരിയിൽ 3,856 റൺസ് നേടിയ അദ്ദേഹത്തിന്റെ ലിസ്റ്റ് എ റെക്കോർഡ് വളരെ മികച്ചതാണ്.

Exit mobile version