
രഞ്ജി ട്രോഫിയില്‍ കഴിഞ്ഞ സീസണില്‍ നഷ്ടമായ ശതകം നേടുക എന്നതാണ് ഈ വര്‍ഷത്തെ തന്റെ ലക്ഷ്യമെന്ന് അറിയിച്ച് പഞ്ചാബ് യുവ താരം അഭിഷേക് ശര്‍മ്മ. ന്യൂസിലാണ്ടില്‍ ഈ വര്‍ഷമാദ്യം നടന്ന ലോകകപ്പ് ജേതാവ് കൂടിയാണ് താരം. ഇക്കഴിഞ്ഞ ഐപിഎലില്‍ 17 പന്തില്‍ നിന്ന് 46 റണ്‍സ് നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനു വേണ്ടി തിളങ്ങിയതോടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്.
കഴിഞ്ഞ വര്‍ഷം ഹിമാച്ചല്‍ പ്രദേശിനെതിരെയാണ് താരം തന്റെ പഞ്ചാബ് അരങ്ങേറ്റം നടത്തിയത്. ആ സീസണില്‍ 94 റണ്‍സും ഒരു അര്‍ദ്ധ ശതകവും അഭിഷേക് ശര്‍മ്മ നേടിയിരുന്നു. അന്ന് നഷ്ടമായ ശതകം ഈ സീസണില്‍ നേടുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് അഭിഷേക് കൂട്ടിചേര്‍ത്തു. ഐപിഎലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് തന്നോട് തന്റെ ഷോട്ടുകള്‍ കളിക്കുവാനാണ് ആവശ്യപ്പെട്ടതെന്നാണ് അഭിഷേക് ശര്‍മ്മ പറഞ്ഞത്.
ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് കോച്ച് റിക്കി പോണ്ടിംഗും തന്റെ സ്വതസിദ്ധമായ കളി പുറത്തെടുക്കുവാനാ് പറഞ്ഞത്. പോണ്ടിംഗും ശ്രേയസ്സ് അയ്യരും ടീമിലെ യുവ താരങ്ങളോടൊപ്പം ഏറെ സമയം സംസാരിക്കുമായിരുന്നുവെന്നും അവ തങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയെന്നും അഭിഷേക് ശര്‍മ്മ പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial