ലക്ഷ്യം വിജയിക്കുക എന്നത് മാത്രം, ട്രിപ്പിള്‍ അടിക്കുക അല്ല

- Advertisement -

ടെസ്റ്റില്‍ ട്രിപ്പിള്‍ ശതകം അടിക്കുക എന്നതല്ല തന്റെ ലക്ഷ്യമെന്ന് അറിയിച്ച് വിരാട് കോഹ്‍ലി. ട്രിപ്പിള്‍ സെഞ്ച്വറി എന്നതിനെക്കാള്‍ ടീമിന്റെ വിജയം ഉറപ്പാക്കുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്ന് വിരാട് കോഹ്‍ലി അറിയിച്ചു. ടെസ്റ്റ് നായനായി ചുമതലയേറ്റ ശേഷം 6 ഇരട്ട ശതകങ്ങള്‍ കോഹ്‍ലി നേടിയെങ്കിലും ഒന്ന് പോലും ട്രിപ്പിളാക്കി മാറ്റുവാന്‍ ഇന്ത്യന്‍ നായകനായിരുന്നില്ല.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ടെസ്റ്റില്‍ 243 റണ്‍സ് ഉയര്‍ന്ന സ്കോറായിട്ടുള്ള വിരാട് കോഹ്‍ലി തന്റെ മനസ്സ് തുറന്നത്. ടെസ്റ്റില്‍ ഇന്ത്യയ്ക്കായി വിരേന്ദര്‍ സേവാഗ്, കരുണ്‍ നായര്‍ എന്നിവര്‍ മാത്രമാണ് ട്രിപ്പിള്‍ ശതകം നേടിയിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement