തോല്‍വി ഒഴിവാക്കുക ശ്രമകരം, എയ്ഡന്‍ മാര്‍ക്രം പൊരുതുന്നു

- Advertisement -

തോല്‍വി ഒഴിവാക്കുക എന്ന ശ്രമകരമായ ദൗത്യത്തിനായി ദക്ഷിണാഫ്രിക്ക പൊരുതുന്നു. ഡര്‍ബന്‍ ടെസ്റ്റില്‍ നാലാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ 5 വിക്കറ്റുകള്‍ ശേഷിക്കെ വിജയം നേടാന്‍ 250 റണ്‍സ് കൂടി ദക്ഷിണാഫ്രിക്ക നേടേണ്ടതുണ്ട്. 85 റണ്‍സുമായി എയ്ഡന്‍ മാര്‍ക്രവും 21 റണ്‍സ് നേടി ക്വിന്റണ്‍ ഡിക്കോക്കുമാണ് ക്രീസില്‍. 49/4 എന്ന നിലയിലേക്ക് ടീമിലെ മുന്‍നിര ബാറ്റ്സ്മാന്മാരെല്ലാം മടങ്ങിയ ശേഷം ത്യൂണിസ് ഡി ബ്രൂയിനുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന്റെ ദൗത്യം എയ്ഡന്‍ മാര്‍ക്രം ഏറ്റെടുക്കുകയായിരുന്നു.

ഡീന്‍ എല്‍ഗാര്‍(9), ഹാഷിം അംല(8), എബിഡി(0), ഫാഫ് ഡു പ്ലെസി(4) എന്നിവരുടെ വിക്കറ്റുകള്‍ വളരെ വേഗത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായിരുന്നു. അഞ്ചാം വിക്കറ്റില്‍ 87 റണ്‍സാണ് ത്യൂണിസ്-മാര്‍ക്രം സഖ്യം നേടിയത്. 36 റണ്‍സ് നേടിയ ത്യൂണിസിനെ ഹാസല്‍വുഡ് പുറത്താക്കുകയായിരുന്നു . ആറാം വിക്കറ്റില്‍ ഇപ്പോള്‍ 31 റണ്‍സാണ് മാര്‍ക്രം-ഡിക്കോക്ക് സഖ്യം നേടിയിട്ടുള്ളത്.

ജോഷ് ഹാസല്‍വുഡ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും ഓരോ വിക്കറ്റ് വീതം നേടി. എബി ഡി വില്ലിയേഴ്സ് റണ്‍ഔട്ട് ആവുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement