Site icon Fanport

ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ നിന്ന് എയ്ദന്‍ മാർക്രം പുറത്ത്

ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ നിന്ന് ദക്ഷിണാഫ്രിക്കൻ താരം എയ്ദന്‍ മാർക്രം പുറത്ത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റിനിടെ കൈവിരലിനേറ്റ പൊട്ടലാണ് താരത്തിന് തിരിച്ചടിയായത്. കൈ വിരലിനേറ്റ പൊട്ടലിന് താരത്തിന് ശസ്ത്രക്രിയ ആവശ്യമാണെന്ന് ദക്ഷിണ ആഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് അറിയിക്കുകയായിരുന്നു. നിരവധി സ്‌പെഷലിസ്റ്റ് ഡോക്ടർമാരെ കാണിച്ചതിന് ശേഷമാണ് താരത്തിന് ശസ്ത്രക്രിയ വേണ്ടി വരുമെന്ന തീരുമാനത്തിൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് എത്തിച്ചേർന്നത്.

ഇതോടെ താരം എട്ട് ആഴ്ചയോളം ടീമിൽ നിന്ന് പുറത്തിരിക്കും. കഴിഞ്ഞ തവണ ഇന്ത്യക്കെതിരെ കളിച്ചപ്പോഴും താരത്തിന്റെ കൈക്ക് പൊട്ടലേറ്റിരുന്നു. അന്ന് ഔട്ട് ആയതിന് ശേഷം ഡ്രെസ്സിലെ ഭിത്തിയിൽ ഇടിച്ചത് മൂലമായിരുന്നു പരിക്കേറ്റത്. പരമ്പരയിൽ നാല് ടെസ്റ്റ് മത്സരങ്ങളാണ് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിൽ കളിക്കുന്നത്.

Exit mobile version