മൂന്നാം ഏകദിനത്തിനു അംലയ്ക്ക് വിശ്രമം, പകരം എയ്ഡന്‍ മാര്‍ക്രം ടീമില്‍

- Advertisement -

ബംഗ്ലാദേശിനെതിരെ പരമ്പര സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനത്തിനുള്ള ടീമില്‍ നിന്ന് ഹാഷിം അംലയ്ക്ക് വിശ്രമം അനുവദിച്ചു. പകരം എയ്ഡന്‍ മാര്‍ക്രമിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച ഒക്ടോബര്‍ 22നു ഈസ്റ്റ് ലണ്ടനിലെ ബഫലോ പാര്‍ക്കിലാണ് മത്സരം അരങ്ങേറുന്നത്. ആദ്യ രണ്ട് ഏകദിനങ്ങള്‍ വിജയിച്ച ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി കഴിഞ്ഞു.

ഹാഷിം അംല ആദ്യ രണ്ട് ഏകദിനങ്ങളിലും മികച്ച ഫോമിലായിരുന്നു. ആദ്യ മത്സരത്തില്‍ 110 റണ്‍സ് നേടി പുറത്താകാതെ നിന്ന താരം രണ്ടാം മത്സരത്തില്‍ 85 റണ്‍സ് നേടി.

സ്ക്വാഡ്: ഫാഫ് ഡു പ്ലെസി, എയ്ഡന്‍ മാര്‍ക്രം, ടെംബ ബാവുമ, ഫര്‍ഹാന്‍ ബെഹര്‍ദ്ദീന്‍, ക്വിന്റണ്‍ ഡി കോക്ക്, എബി ഡി വില്ലിയേഴ്സ്, ജീന്‍-പോള്‍ ഡുമിനി, ഇമ്രാന്‍ താഹിര്‍, ഡേവിഡ് മില്ലര്‍, ഡെയിന്‍ പാറ്റേര്‍സണ്‍, വില്ലേം മുള്‍ഡര്‍, ആന്‍ഡിലേ ഫെഹ്ലുക്വായോ, ഡ്വെയിന്‍ പ്രിട്ടോറിയസ്, കാഗിസോ റബാഡ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement