മുൻ മുബൈ ഇന്ത്യൻസ് താരം ഈഡൻ ബ്ലിസാർഡ് വിരമിച്ചു

- Advertisement -

മുൻ മുബൈ ഇന്ത്യൻസ് താരമായ ഈഡൻ ബ്ലിസാർഡ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാനാണ് ഈഡൻ ബ്ലിസാർഡ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. WACA ഗ്രൗണ്ടും കടന്ന 130-മീറ്റർ സിക്സിന്റെ പേരിലായിരുന്നു ആസ്ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ അറിയപ്പെട്ടിരുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനു വേണ്ടി സച്ചിൻ ടെണ്ടുൽക്കറോടൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനുള്ള ഭാഗ്യം ഈഡൻ ബ്ലിസാർഡിനു ലഭിച്ചിരുന്നു.

ഇടങ്കൈയ്യൻ ബാറ്റ്‌സ്മാനായിരുന്ന ഈഡൻ ബ്ലിസാർഡ് അഞ്ചു തവണ ബിഗ് ബാഷ് ലീഗ് നേടിയിട്ടുണ്ട്. അവസാന സീസൺ സിഡ്നി തണ്ടേഴ്സിന്റെ കൂടെയായിരുന്നു. 98 T20 മത്സരങ്ങൾ കളിച്ച ഈഡൻ ബ്ലിസാർഡിന്റെ സ്ട്രൈക്ക് റേറ്റ് 132.57.ആണ്. 2011 ലെ ചാമ്പ്യൻസ് ലീഗിൽ ശ്രദ്ധേയ പ്രകടനമായിരുന്നു ഈഡൻ ബ്ലിസാർഡിന്റേത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement