സമൃതി മന്ഥാനയ്ക്ക് പുറമേ ജൂലന്‍ ഗോസ്വാമിയും, സുകന്യ പരീദയുടെ സേവനവും ഇന്ത്യയ്ക്ക് നഷ്ടം

ഫെബ്രുവരി 7-21 വരെ നടക്കുന്ന ഐസിസി വനിത ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ മീഡിയം പേസര്‍മാരായ ജൂലന്‍ ഗോസ്വാമി, സുകന്യ പരീദ എന്നിവരുടെ സേവനം ഇന്ത്യയ്ക്ക് നഷ്ടമാകും. നേരത്തെ വനിത ബിഗ് ബാഷില്‍ ഏറ്റ പരിക്ക് മൂലം സമൃതി മന്ഥാനയും ടീമില്‍ നിന്ന് പിന്മാറിയിരുന്നു.

ഇവര്‍ക്ക് പകരമായി ടീമിലേക്ക് സോണി യാദവ്, മാന്‍സി ജോഷി, മോണ മേശ്രാം എന്നിവരെ തിരഞ്ഞെടുത്തിട്ടുണ്ട്.

2017 ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിലേക്ക് യോഗ്യത റൗണ്ടില്‍ നിന്ന് 4 ടീമുകള്‍ യോഗ്യത നേടും. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാണ്ട്, വെസ്റ്റിന്‍ഡീസ് എന്നീ ടീമുകള്‍ ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടിയവരാണ്.

കൊളംബോയില്‍ നടക്കുന്ന യോഗ്യത റൗണ്ടില്‍ 10 ടീമുകളാണ് മാറ്റുരയ്ക്കുന്നത്

ടീമുകള്‍: ഇന്ത്യ, ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അയര്‍ലാണ്ട്, സിംബാബ്വേ, തായ്‍ലാന്‍ഡ്, പാപ്വ ന്യു ഗിനിയ, സ്കോട്‍ലാന്‍ഡ്

Previous articleവനിതാ ഐ ലീഗ് : ജെപ്പിയാറിന് ആദ്യ ജയം, ഐസ്വാളിന് മൂന്നാം പരാജയം
Next articleഐ ലീഗിൽ സൂപ്പർ പോരാട്ടം, മോഹൻ ബഗാനും ഐസ്വാൾ എഫ്സിയും നേർക്കുനേർ.