
ഷഹീദ് അഫ്രീദി, ഷൊയ്ബ് മാലിക്, തിസാര പെരേര എന്നിവര്‍ വിന്‍ഡീസിനെതിരെ ലോര്‍ഡ്സില്‍ നടക്കുന്ന ചാരിറ്റി മത്സരത്തില്‍ ലോക ഇലവനു വേണ്ടി കളിക്കുന്ന കാര്യം ഉറപ്പ് നല്കി. കരീബിയന്‍ ദ്വീപുകളില്‍ കഴിഞ്ഞ വര്‍ഷമടിച്ച ചുഴലിക്കാറ്റില്‍ തകര്‍ന്ന സ്റ്റേഡിയങ്ങളുടെ പുനരുദ്ധാരണത്തിനു വേണ്ടി നടത്തുന്ന മത്സരം മേയ് 31നു നടക്കും.
ഓയിന്‍ മോര്ഗന് ആണ് ടീമിനെ നയിക്കുക എന്നതും നേരത്തെ തന്നെ ഉറപ്പായിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ താരങ്ങളുടെ പേരുകള്‍ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial