ലോക ഇലവനെ നയിക്കുക അഫ്രീദി

മേയ് 31നു ലോര്‍ഡ്സില്‍ നടക്കുന്ന സന്നാഹ മത്സരത്തില്‍ ഓയിന്‍ മോര്‍ഗനില്ല. വിരലിനേറ്റ പരിക്ക് മൂലം താരം ടീമില്‍ നിന്ന് പിന്മാറുമ്പോള്‍ പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദി ടീമിനെ നയിക്കും. സാം ബില്ലിംഗ്സ് പകരം ടീമില്‍ എത്തും. റോയല്‍ ഇംഗ്ലണ്ട് വണ്‍-ഡേ കപ്പില്‍ സോമര്‍സെറ്റിനെതിരെയുള്ള മത്സരത്തിനിടെയാണ് ഓയിന്‍ മോര്‍ഗനു പരിക്കേറ്റത്.

സാം ബ്ലില്ലിംഗ്സിനു പുറമേ സാം കുറന്‍, തൈമല്‍ മില്‍സ് എന്നീ ഇംഗ്ലണ്ട് താരങ്ങളെക്കൂടി ഉള്‍പ്പെടുത്തി ഇപ്പോള്‍ ലോക ഇലവനില്‍ 14 താരങ്ങളായിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial