അഫ്ഗാനിസ്ഥാനു ഇനിയും സാധ്യതയുണ്ടെന്നഭിപ്രായപ്പെട്ട് റഷീദ് ഖാന്‍

ലോകകപ്പ് യോഗ്യത നേടുവാന്‍ അഫ്ഗാനിസ്ഥാനു ഇനിയും സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ട് റഷീദ് ഖാന്‍. നിലവില്‍ ആരും തന്നെ യോഗ്യത നേടിയിട്ടില്ല. അതിനാല്‍ തന്നെ പ്രതീക്ഷ കൈവിടേണ്ടതില്ല. എല്ലാ ടീമുകളുടെയും ഒരു ഫലം പാളിയാല്‍ അവരുടെ സാധ്യത ഇല്ലാതായേക്കും അതിനാല്‍ തന്നെ എല്ലാ ടീമുകള്‍ക്കും പ്രതീക്ഷയ്ക്കും വകയുണ്ട്. സൂപ്പര്‍ സിക്സില്‍ എന്ത് അത്ഭുതങ്ങള്‍ വേണമെങ്കിലും സംഭവിക്കാം.

ആദ്യ മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ട അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ സിക്സില്‍ കടന്നതും ഇതുപോലെ അവസാന നിമിഷമാണ്. അതിനാല്‍ ഞങ്ങള്‍ക്ക് പ്രതീക്ഷ ഇപ്പോളുമുണ്ട്. സൂപ്പര്‍ സിക്സില്‍ മൂന്ന് മത്സരങ്ങള്‍ ജയിക്കുക, പിന്നീട് നടക്കുന്നതെന്തെന്ന് കാത്തിരുന്ന് കാണുക. ഗ്രൂപ്പ് ഘട്ടത്തില്‍ ഹോങ്കോംഗിനെ നേപ്പാള്‍ പരാജയപ്പെടുത്തിയത് പോലൊരു അത്ഭുതം സൂപ്പര്‍ സിക്സില്‍ സംഭവിക്കില്ലായെന്ന് ആര്‍ക്കും പറയാനാകില്ലെന്നും റഷീദ് ഖാന്‍ കൂട്ടിചേര്‍ത്തു.

ലോകകപ്പ് സാധ്യതകള്‍ക്കായി അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനു അയര്‍ലണ്ടിനെ പരാജയപ്പെടുത്തേണ്ടതുണ്ട്. കൂടാതെ സിംബാബ്‍വേ-യുഎഇ മത്സരത്തില്‍ തങ്ങള്‍ക്കനുകൂലമായൊരു ഫലമുണ്ടാകുകയും വേണം. അഫ്ഗാന്‍ താരത്തിന്റെ വാക്കുകളില്‍ ആത്മവിശ്വാസമുണ്ടെങ്കിലും അഫ്ഗാനിസ്ഥാനു കാര്യങ്ങള്‍ അത്ര ആശ്വാസകരമല്ലെന്നതാണ് സത്യം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപാക്കിസ്ഥാനിലേക്ക് വരാന്‍ തയ്യാറുള്ളവരെ മാത്രം ടീമിലെടുത്താല്‍ മതി: മോയിന്‍ ഖാന്‍
Next articleബ്രസീലിന്റെ ലോകകപ്പ് ജേഴ്സികൾ എത്തി