
രണ്ടാമത്തെ ലോകകപ്പ് യോഗ്യത മത്സരത്തിനിറങ്ങിയ ആതിഥേയരായ സിംബാബ്വേയ്ക്ക് അഫ്ഗാനിസ്ഥാനെതിരെ ബാറ്റിംഗ് തകര്‍ച്ച. ബ്രണ്ടന്‍ ടെയിലറും(89), സിക്കന്ദര്‍ റാസയും(60) തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങിയെങ്കിലും മറ്റു താരങ്ങളില്‍ നിന്നുള്ള പിന്തുണ തീരെ ഇല്ലാതെ പോയപ്പോള്‍ സിംബാബ്വേ ഇന്നിംഗ്സ് 43 ഓവറില്‍ 196 റണ്‍സില്‍ അവസാനിച്ചു. 66/4 എന്ന നിലയില്‍ നിന്ന് 98 റണ്‍സ് കൂട്ടുകെട്ടുമായി ടെയിലര്‍-റാസ കൂട്ടുകെട്ട് സിംബാബ്വേ രക്ഷകരാകുമെന്നാണ് കരുതിയതെങ്കിലും ദവലത് സദ്രാന് ടെയിലറുടെ അന്തകനായി. റാസയെ റഷീദ് ഖാനും വീഴ്ത്തിയപ്പോള്‍ സിംബാബ്വേ ചെറുത്ത് നില്പ് അവസാനിച്ചു.
നേരത്തെ മുജീബ് സദ്രാന്റെ ബൗളിംഗിനു മുന്നില്‍ സിംബാബ്വേ ടോപ് ഓര്‍ഡര്‍ തകരുകയായിരുന്നു. ഒപ്പം ദവലത് സദ്രാനും ചേര്‍ന്നു. മുജീബ്, റഷീദ് ഖാന് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ദവലത് സദ്രാന് രണ്ടും മുഹമ്മദ് നബി ഒരു വിക്കറ്റും നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial