ഫ്ലെച്ചര്‍ തിളങ്ങി, ബാല്‍ക്ക് ലെജന്‍ഡ്സിനെ കീഴടങ്ങി നാംഗാര്‍ഹാര്‍ ലെപ്പേര്‍ഡ്സ്

അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ വിജയം നേടി ലെപ്പേര്‍ഡ്സ്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ബാല്‍ക്ക് ലെജന്‍ഡ്സിനെതിരെയാണ് 6 വിക്കറ്റ് വിജയം ലെപ്പേര്‍ഡ്സ് സ്വന്തമാക്കിയത്. 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് നേടിയ ലെജന്‍ഡ്സിന്റെ സ്കോര്‍ 18 ഓവറില്‍ നിന്ന് 4 വിക്കറ്റ് നഷ്ടത്തിലാണ ലെപ്പേര്‍ഡ്സ് വിജയം സ്വന്തമാക്കിയത്.

രവി ബൊപ്പാര(35), ഡാര്‍വിഷ് റസൂലി(27), റയാന്‍ ടെന്‍ ഡോഷാറ്റെ(23) എന്നിവരാണ് ലെജന്‍ഡ്സിനു വേണ്ടി റണ്‍സ് കണ്ടെത്തിയ താരങ്ങള്‍. നവിന്‍-ഉള്‍-ഹക്ക്, ഫൈസല്‍ നിയാസായി, സഹീര്‍ ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റാണ് ലെപ്പേര്‍ഡ്സിനായി നേടിയത്.

ലെപ്പേര്‍ഡ്സ് ബാറ്റിംഗില്‍ 48 റണ്‍സ് നേടിയ ആന്‍ഡ്രേ ഫ്ലെച്ചറാണ് ടീമിന്റെ വിജയ ശില്പി. 22 പന്തില്‍ നിന്നാണ് ഫ്ലെച്ചറുടെ വെടിക്കെട്ട് പ്രകടനം. 6 സിക്സാണ് താരം നേടിയത്. 12 പന്തുകള്‍ ശേഷിക്കെ വിജയം നേടിയ ടീമിനായി അഞ്ചാം വിക്കറ്റില്‍ 51 റണ്‍സാണ് ഹസ്മുത്തുള്ള ഷഹീദി(31*), ഷഫീക്കുള്ള ഷഫീക്ക്(27*) എന്നിവര്‍ നേടിയത്. കൈസ് അഹമ്മദ് 3 വിക്കറ്റ് ബാല്‍ക്കിനായി നേടി.