
അഫ്ഗാനിസ്ഥാന്റെ ഇന്ത്യയുമായുള്ള ടെസ്റ്റ് അരങ്ങേറ്റ മത്സരത്തില്‍ ഇന്ത്യയെ നേരിടുമ്പോള്‍ ഇന്ത്യന്‍ നിരയില്‍ സ്ഥിരം നായകന് വിരാട് കോഹ്ലിയുടെ സേവനമുണ്ടാകില്ല. ഇതിനെക്കുറിച്ച് അഫ്ഗാന് നായകന് അസ്ഗര്‍ സ്റ്റാനിക്സായിയോട് ചോദിച്ചപ്പോള്‍ ഇന്ത്യയ്ക്കെതിരെയാണ് അഫ്ഗാനിസ്ഥാന് കളിക്കുന്നത് വിരാട് കോഹ്ലിയ്ക്കെതിരെയല്ല എന്നായിരുന്നു മറുപടി. വിരാട് കോഹ്ലിയെപ്പോലെ തന്നെ മറ്റു ഇന്ത്യന്‍ താരങ്ങളും മികച്ച കളിക്കാരാണെന്ന് അസ്ഗര്‍ കൂട്ടിചേര്‍ത്തു.
കോഹ്ലി ഇല്ലെങ്കിലും ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റുകള്‍ എല്ലാം തന്നെ ഈ മത്സരത്തില്‍ കളിക്കുന്നുണ്ട്. അതിനാല്‍ തന്നെ ശക്തരായ ഇന്ത്യന്‍ ടീമിനെ തന്നെയാണ് അഫ്ഗാനിസ്ഥാന് നേരിടേണ്ടതെന്ന് അസ്ഗര്‍ സ്റ്റാനിക്സായി പറഞ്ഞു. ഇന്ത്യന്‍ സാഹചര്യങ്ങള്‍ മുതലാക്കുവാനുള്ള മികച്ച സ്പിന്നര്‍മാര്‍ ടീമിലുണ്ടെന്നുള്ളത് തങ്ങള്‍ക്കും സാധ്യത നല്‍കുന്നുണ്ടെന്നാണ് അഫ്ഗാന് നായകന് പറഞ്ഞത്.
അഫ്ഗാനിസ്ഥാന് മുഴുവന്‍ ഞങ്ങളുടെ വിജയത്തിനായി കാത്തിരിക്കുന്നുവെന്നും അതിനായി ശ്രമിക്കുക തന്നെ ചെയ്യുമെന്നും സ്റ്റാനിക്സായി പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial