
ഇന്ത്യന്‍ സ്പിന്നര്‍മാരെക്കാള്‍ മികച്ചത് അഫ്ഗാന് സ്പിന്നര്‍മാരെന്ന് പറഞ്ഞ് അഫ്ഗാന് നായകന് അസ്ഗര്‍ സ്റ്റാനിക്സായി. ജൂണ്‍ 14നു ബാംഗ്ലൂരില്‍ ഇന്ത്യയ്ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നതിനു മുമ്പാണ് അഫ്ഗാനിസ്ഥാന് നായകന്റെ ഈ തുറന്ന് പറച്ചില്. റഷീദ് ഖാന്, മുജീബ് റഹ്മാന്, മുഹമ്മദ് നബി, സഹീര്‍ ഖാന്, റഹ്മത് ഷാ എന്നിവര്‍ക്ക് പുറമേ അമീര്‍ ഹംസയും അടങ്ങുന്ന അഫ്ഗാനിസ്ഥാന്റെ സ്പിന്‍ ബൗളിംഗ് നിര ഇന്ത്യയെ അപേക്ഷിച്ച് ഏറെ മുന്നിലാണെന്നാണ് അഫ്ഗാന് നായകന്റെ വാദം.
ബംഗ്ലാദേശിനെതിരെ ടി20 പരമ്പര തൂത്തുവാരി വരുന്ന അഫ്ഗാനിസ്ഥാന്റെ ആത്മവിശ്വാസം ഉയര്‍ന്നതാണന്നും നായകന് പറഞ്ഞു. ഇന്ത്യ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതാണെന്നും ബാറ്റിംഗിലും പേസ് ബൗളിംഗിലും അഫ്ഗാനിസ്ഥാനെക്കാള്‍ ഏറെ മുന്നിലാണെന്നും സമ്മതിച്ച അഫ്ഗാനിസ്ഥാന് നായകന് സ്പിന്നര്‍മാരുടെ കരുത്തില്‍ ടീമിനു മികവ് പുലര്‍ത്താനാകുമെന്ന് വിശ്വസിക്കുന്നതായി പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial