ആദ്യ ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍, 11.2 ഓവറുകള്‍ ബാക്കി നില്‍ക്കെ ജയം

- Advertisement -

നേപ്പാളിനെതിരെ കൂറ്റന്‍ ജയം അതായിരുന്നു യോഗ്യതയിലേക്കുള്ള അഫ്ഗാനിസ്ഥാന്റെ ആദ്യ കടമ്പ. ടൂര്‍ണ്ണമെന്റിലെ ആദ്യ ജയം ഇന്ന് നേപ്പാളിനെതിരെ നേടുമ്പോള്‍ ആ ആദ്യത്തെ കടമ്പ മറികടക്കുവാന്‍ അഫ്ഗാനിസ്ഥാനു കഴിഞ്ഞു. 11.2 ഓവറുകള്‍ ബാക്കി നില്‍ക്കെയാണ് ഇന്ന് ടൂര്‍ണ്ണമെന്റിലെ ആദ്യ ജയം അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയത്. ഇനി നേപ്പാള്‍ ഹോങ്കോംഗിനെ മറികടക്കുക എന്ന ശ്രമകരമായൊരു ഫലം തങ്ങള്‍ക്കനുകൂലമായി വരുമെന്ന പ്രതീക്ഷയില്‍ അഫ്ഗാനിസ്ഥാന്‍ കാത്തിരിക്കണം.

മുഹമ്മദ് നബിയും റഷീദ് ഖാനും നേപ്പാള്‍ ബാറ്റ്സ്മാന്മാരെ വട്ടം കറക്കിയപ്പോള്‍ നായകന്‍ പരസ് ഖഡ്കയുടെ ഇന്നിംഗ്സ് ആണ് ടീമിനെ 194 റണ്‍സിലേക്കുള്ള അടിത്തറ പാകിയത്. 75 റണ്‍സാണ് പരസ് നേടിയത്. ദീപേന്ദ്ര സിംഗ് 32 റണ്‍സും 23 റണ്‍സ് വീതം നേടി ഗ്യാനേന്ദ്ര മല്ലയും ആരിഫ് ഷെയ്ഖുമാണ് മറ്റു സ്കോറര്‍മാര്‍.

മുഹമ്മദ് നബി നാല് വിക്കറ്റ് നേടിയ്പപോള്‍ റഷീദ് ഖാന്‍ മൂന്നും ഷപൂര്‍ സദ്രാന്‍ രണ്ടും വിക്കറ്റാണ് അഫ്ഗാനിസ്ഥാനായി നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാനു വേണ്ടി അര്‍ദ്ധ ശതകവുമായി നജീബുള്ള സദ്രാന്‍(52*) പുറത്താകാതെ നിന്നു. രഹ്മത് ഷാ(46), മുഹമ്മദ് നബി(34) എന്നിവര്‍ക്ക് പുറമേ റഷീദ് ഖാന്‍ ഓപ്പണിംഗ് ഇറങ്ങി 21 റണ്‍സ് നേടി. ജാവേദ് അഹമ്മദിയാണ്(26) മറ്റൊരു പ്രധാന സ്കോറര്‍.

നേപ്പാളിനായി ദീപേന്ദ്ര രണ്ടും കരണ്‍, സന്ദീപ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement