
ഇന്ത്യയില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20 മത്സരങ്ങളില്‍ ബംഗ്ലാദേശിനെക്കാള്‍ കൂടുതല്‍ വിജയ സാധ്യത അഫ്ഗാനിസ്ഥാനെന്ന് പറഞ്ഞ് ബംഗ്ലാദേശ് ടി20 നായകന് ഷാകിബ് അല്‍ ഹസന്. ടി20 ക്രിക്കറ്റില്‍ ആര്‍ക്കും മുന്‍തൂക്കം നല്‍കാനാകില്ലെന്നും ആര്‍ക്ക് വേണമെങ്കിലും ആരെയും തോല്പിക്കാനാകുമെന്നും പറഞ്ഞ ഷാകിബ് റാങ്കിംഗിന്റെ അനുകൂല്യം അഫ്ഗാനിസ്ഥാനാണെന്ന് പറഞ്ഞു.
അഫ്ഗാന് നിരയില്‍ റഷീദ് ഖാന്റെ സാന്നിധ്യം എന്നതിനെക്കാള്‍ റാങ്കിംഗില്‍ അഫ്ഗാനിസ്ഥാന് ബംഗ്ലാദേശിനെക്കാള്‍ രണ്ട് സ്ഥാനം മുന്നിലായി എട്ടാം സ്ഥാനത്ത് നില്ക്കുന്നതിനാല് അവര്‍ക്ക് താന്‍ മുന്‍തൂക്കം നല്‍കുകയാണെന്ന് ഷാകിബ് പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial