അരങ്ങേറ്റത്തിനൊരുങ്ങി അഫ്ഗാനിസ്ഥാന്‍, ഇന്ത്യ ബാറ്റ് ചെയ്യും

ബെംഗളൂരുവിലെ അഫ്ഗാനിസ്ഥാന്റെ അരങ്ങേറ്റ ടെസ്റ്റില്‍ ടീം ആദ്യം ബൗള്‍ ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ അജിങ്ക്യ രഹാനെ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തന്റെ ടീമില്‍ അരങ്ങേറ്റം കുറിക്കുന്ന 11 പേരുടെയും പേരുകള്‍ ഓര്‍ത്തെടുത്ത അഫ്ഗാന്‍ നായകന്‍ ഇത് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിലെ ചരിത്ര നിമിഷമാണെന്ന് പറഞ്ഞു. ഇന്ത്യ കുല്‍ദീപ് യാദവ്, നവദീപ് സൈനി, കരുണ്‍ നായര്‍, ശര്‍ദ്ധുല്‍ താക്കൂര്‍ എന്നിവരെയാണ് പുറത്തിരുത്തിയിട്ടുള്ളത്.

ഇന്ത്യ: ശിഖര്‍ ധവാന്‍, മുരളി വിജയ്, ചേതേശ്വര്‍ പുജാര, ലോകേഷ് രാഹുല്‍, അജിങ്ക്യ രഹാനെ, ദിനേശ് കാര്‍ത്തിക്, ഹാര്‍ദ്ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ്

അഫ്ഗാനിസ്ഥാന്‍: മുഹമ്മദ് ഷെഹ്സാദ്, ജാവേദ് അഹമ്മദ്, റഹ്മത് ഷാ, അസ്ഗര്‍ സ്റ്റാനിക്സായി, അഫ്സര്‍ സാസായി, മുഹമ്മദ് നബി, ഹഷ്മത്തുള്ള ഷഹീദി, റഷീദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍, യമീന്‍ അഹമദ്സായി, വഫാദാര്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleനൈജീരിയക്കെതിരെയുള്ള മത്സരം എളുപ്പമാവില്ലെന്ന് മെസ്സി
Next articleപ്രീമിയർ ലീഗ് ഫിക്സ്ച്ചേഴ്സ് ഇന്നറിയാം