അഫ്ഗാനിസ്ഥാന്‍ താരങ്ങള്‍ക്കും കോച്ചിംഗ് സ്റ്റാഫിനും പാരിതോഷികം നല്‍കി ബോര്‍ഡ്

2019 ലോകകപ്പിനു യോഗ്യത നേടിയ അഫ്ഗാന്‍ ടീമംഗങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ക്രിക്കറ്റ് ബോര്‍ഡ്. 10000 ഡോളര്‍ രൂപയാണ് ടീമിലെ ഓരോ കളിക്കാര്‍ക്കും കോച്ചിംഗ് സ്റ്റാഫിലെ അംഗങ്ങള്‍ക്കും നല്‍കിയത്. ആദ്യ മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ട അഫ്ഗാനിസ്ഥാന്‍ അത്ഭുതങ്ങളുടെ സഹായത്തോടെയാണ് രണ്ട് തവണ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്താകാതെ ഫൈനലിലേക്ക് യോഗ്യത നേടിയത്.

ഫൈനലില്‍ വിന്‍ഡീസിനെ പരാജയപ്പെടുത്തി ആധികാരികതയോടെയാണ് ടീം സിംബാബ്‍വേയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleയൂറോപ്പ്യൻ മത്സരങ്ങളിൽ ഇനി പുത്തൻ പരിഷ്‌കാരങ്ങൾ
Next articleനാലാം ടെസ്റ്റില്‍ നിന്ന് വിവാദ താരങ്ങള്‍ക്ക് സസ്പെന്‍ഷന്‍