Picsart 24 06 20 12 59 53 636

ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്ക് ഇന്ത്യയിലെ നോയിഡ അഫ്ഗാനിസ്ഥാന്റെ ഹോം ഗ്രൗണ്ട്

ജൂലൈയിൽ ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്ക് ഇന്ത്യയിലെ നോയിഡ അഫ്ഗാനിസ്ഥാന്റെ ഹോം ഗ്രൗണ്ട് ആവും. ഗ്രേറ്റർ നോയിഡയിലെ ഷാഹിദ് വിജയ് സിംഗ് പതിക് സ്‌പോർട്‌സ് കോംപ്ലക്‌സിലാണ് പരമ്പര നടക്കുക. ബി സി സി ഐ നോയിഡയും കാൺപൂരും അഫ്ഗാനിസ്ഥാന് ഹോം ഗ്രൗണ്ട് ആയി ഉപയോഗിക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു.

മൂന്ന് ഏകദിനങ്ങളും 3 ടി20 ഐകളും ആകുൻ അഫ്ഗാനും ബംഗ്ലാദേശും തമ്മിൽ കളിക്കുക. കജൂലൈ 25 മുതൽ ഓഗസ്റ്റ് 6 വരെയാണ് പരമ്പര നടക്കുന്നത്. ജൂലൈ 22 ന് ന്യൂഡൽഹി വഴി ഗ്രേറ്റർ നോയിഡയിൽ ബംഗ്ലാദേശ് എത്തും.

അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ഏകദിനം ജൂലൈ 25 നും അടുത്ത രണ്ട് മത്സരങ്ങൾ ജൂലൈ 27 നും 30 നും നടക്കുമെന്ന് സ്‌പോർട്‌സ് സ്റ്റാർ റിപോർട്ട് ചെയ്യുന്നു. ടി20 ഐ പരമ്പര ഓഗസ്റ്റ് 2 മുതൽ നടക്കും.

ജൂലൈ 25: ആദ്യ ഏകദിനം
ജൂലൈ 27: രണ്ടാം ഏകദിനം
ജൂലൈ 30: മൂന്നാം ഏകദിനം
ഓഗസ്റ്റ് 2: ആദ്യ ടി20 ഐ
ഓഗസ്റ്റ് 4: രണ്ടാം ടി20 ഐ
ഓഗസ്റ്റ് 6: മൂന്നാം ടി20 ഐ

Exit mobile version