Site icon Fanport

ബംഗ്ലാദേശിനെതിരെയുള്ള ടീം പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാന്‍

ബംഗ്ലാദേശിനെതിരെ ഏക ടെസ്റ്റിനും ടി20 പരമ്പരയ്ക്കുമുള്ള ടീമിനെ പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാന്‍. സെപ്റ്റംബര്‍ അഞ്ചിന് ടെസ്റ്റ് പരമ്പരയും സെപ്റ്റംബര്‍ 13ന് ടി20 പരമ്പരയും ആരംഭിക്കും. റഷീദ് ഖാന്‍ ആണ് ടീമിനെ നയിക്കുന്നത്. ടി20 പരമ്പരയ്ക്കായി പുതുമുഖ താരങ്ങളായ ഷഹീദുള്ള കമാല്‍, ഫൈസല്‍ നൈസായി, റഹ്മാനുള്ള ഗുര്‍ബാസ് എന്നിവരെ തിരഞ്ഞെടുത്തിട്ടുണ്ട്. അതേ സമയം ഷപൂര്‍ സദ്രാന് ടെസ്റ്റിലേക്ക് ഇടം ലഭിച്ചിട്ടുണ്ട്. ലോകകപ്പില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്ത ഇക്രം അലി ഖില്ലിന് ടീമില്‍ അവസരം ലഭിച്ചിട്ടുണ്ട്.

ടെസ്റ്റ് സ്ക്വാഡ്: റഷീദ് ഖാന്‍, അസ്ഗര്‍ അഫ്ഗാന്‍, ഹസ്മത്തുള്ള ഷഹീദി, ഇഹ്സാനുള്ള, ഇക്രം അലി ഖില്‍, ജാവേദ് അഹമ്മദി, മുഹമ്മദ് നബി, റഹ്മത് ഷാ, യമീന്‍ അഹമ്മദ്സായി, ഷപൂര്‍ സദ്രാന്‍, ഇബ്രാഹിം സദ്രാന്‍, സഹീര്‍ ഖാന്‍ പക്തീന്‍, സയ്യദ് അഹമ്മദ് ഷിര്‍സാദ്, അഫ്സര്‍ സാസായി, കൈസ് അഹമ്മദ്

ടി20 സ്ക്വാഡ്: റഷീദ് ഖാന്‍, അസ്ഗര്‍ അഫ്ഗാന്‍, ഹസ്രത്തുള്ള സാസായി, നജീബ് താരാകായി, മുജീബ് ഉര്‍ റഹ്മാന്‍, ഷറഫുദ്ദീന്‍ അഷ്റഫ്, നജീബ് സദ്രാന്‍, ഷഹീദുള്ള കമാല്‍, കരീം ജനത്, ഗുല്‍ബാദിന്‍ നൈബ്, ഫരീദ് അഹമ്മദ്, ഷഫീക്കുള്ള ഷഫാക്, ഫൈസല്‍ നൈസായി, ദവലത് സദ്രാന്‍, നവീന്‍-ഉള്‍-ഹക്ക്, റഹ്മാനുള്ള ഗുര്‍ബാസ്

Exit mobile version