അഫ്ഗാനിസ്ഥാന്‍ ടീം ചരിത്ര ടെസ്റ്റിനു തയ്യാര്‍, ടീമില്‍ നാല് സ്പിന്നര്‍മാര്‍

- Advertisement -

നാല് സ്പിന്നര്‍മാര്‍ ഉള്‍പ്പെടെ 16 അംഗ ടീമിനെ ചരിത്ര ടെസ്റ്റിനായി പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാന്‍. ഇന്ത്യയ്ക്ക്തെിരെ ജൂണ്‍ 14നു ബെംഗളൂരുവിലാണ് അഫ്ഗാനിസ്ഥാന്റെ ടെസ്റ്റ് അരങ്ങേറ്റം. അസ്ഗര്‍ സ്റ്റാനിക്സായി നയിക്കുന്ന ടീം സ്പിന്നര്‍മാരിലാണ് ഏറെ വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്. റഷീദ് ഖാനും മുജീബ് ഉര്‍ റഹ്മാനും പുറമേ സഹീര്‍ ഖാന്‍, ഹംസ കോട്ടക് എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഐപിഎല്‍ 2018ല്‍ മികച്ച പ്രകടനം പുറത്തെടുത്ത റഷീദ് ഖാനും മുജീബും സ്പിന്‍ മേഖലയില്‍ അഫ്ഗാനിസ്ഥാനു ഇന്ത്യന്‍ പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് ആവും മുന്‍തൂക്കമെന്ന ബോധ്യമാവും ടീമിലും അവരെ കൂടുതല്‍ ഉള്‍പ്പെടുത്തുവാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. ദവലത് സദ്രാന്‍ പരിക്ക് മൂലം ഇല്ലാത്തത് മാത്രമാണ് ടീമിനേറ്റ തിരിച്ചടി.

അഫ്ഗാനിസ്ഥാന്‍: അസ്ഗര്‍ സ്റ്റാനിക്സായി, മുഹമ്മദ് ഷെഹ്സാദ്, ജാവേദ് അഹമ്മദി, ഇഹ്സാനുള്ള ജന്നത്, രഹ്മത് ഷാ, നസീര്‍ ജമാല്‍, ഹഷ്മത്തുള്ള ഷഹീദി, അഫ്സര്‍ സാസായി, മുഹമ്മദ് നബി, റഷീദ് ഖാന്‍, സഹീര്‍ ഖാന്‍, ഹംസ കോട്ടക്, സയ്യദ് അഹമ്മദ് ഷെര്‍സാദ്, യമീന്‍ അഹമ്മദ്സായി, വഖാഫ്ദര്‍ മോമാന്‍ഡ്, മുജീബ് ഉര്‍ റഹ്മാന്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement