Picsart 24 02 14 18 20 18 905

അഫ്ഗാനിസ്താൻ 266ന് ഓളൗട്ട്

ശ്രീലങ്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിൽ അഫ്ഗാനിസ്താൻ 266 റൺസിന് ഓളൗട്ട് ആയി. 48.2 ഓവറിലേക്ക് അവർ ഓളൗട്ട് ആയി. ഓപ്പണർ ഗുർബാസ് അഫ്ഗാനായി 48 റൺസ് എടുത്തു തിളങ്ങി. 65 റൺസ് എടുത്ത റഹ്മത് ഷാ ആണ് അവരുടെ ടോപ് സ്കോറർ ആയത്. 59 പന്തിൽ 54 റൺസ് എടുത്ത അസ്മതുള്ളയും അഫ്ഗാനെ മാന്യമായ സ്കോറിലേക്ക് എത്തിക്കാൻ സഹായിച്ചു.

ശ്രീലങ്കയ്ക്ക് ആയി പ്രമോദ് മദുഷൻ 3 വിക്കറ്റ് വീഴ്ത്തി. അസിത ഫെർണാണ്ടോ, വെലലാഗേ, ധനഞ്ചയ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. ഇപ്പോൾ പരമ്പരയിൽ ശ്രീലങ്ക 2-0ന് മുന്നിലാണ്.

Exit mobile version