ബംഗ്ലാദേശിനു 146 റണ്‍സ് വിജയലക്ഷ്യം

അഫ്ഗാനിസ്ഥാനെതിരെ മൂന്നാം ടി20 മത്സരത്തില്‍ ബംഗ്ലാദേശിനു 146 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ 145 റണ്‍സ് നേടുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ 55 റണ്‍സ് നേടിയ ശേഷം ഓപ്പണര്‍മാര്‍ ഇരുവും മടങ്ങിയെങ്കിലും അസ്ഗര്‍ സ്റ്റാനിക്സായിയും സമിയുള്ള ഷെന്‍വാരിയും ചേര്‍ന്ന് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ വീണ്ടും ടീമിനെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു.

മുഹമ്മദ് ഷെഹ്സാദ്(26), ഉസ്മാന്‍ ഖനി(19) എന്നിവര്‍ക്ക് പുറമേ അസ്ഗര്‍ സ്റ്റാനിക്സായി(27) റണ്‍സുമായി അഫ്ഗാനിസ്ഥാന്‍ നിരയില്‍ തിളങ്ങി. 33 റണ്‍സുമായി സമിയുള്ള ഷെന്‍വാരിയുടെ ബാറ്റിംഗാണ് ടീം സ്കോര്‍ 145 ല്‍ എത്തുവാന്‍ സഹായിച്ചത്. മറുവശത്ത് വിക്കറ്റുകള്‍ വീണുവെങ്കിലും ഷെന്‍വാരി പുറത്താകാതെ നിന്നു. 28 പന്തുകളാണ് ഷെന്‍വാരി നേരിട്ടത്.

ബംഗ്ലാദേശിനു വേണ്ടി നസ്മുള്‍ ഇസ്ലാമും അബു ജയേദും രണ്ട് വീതം വിക്കറ്റും ഷാകിബ് അല്‍ ഹസന്‍, ആരിഫുള്‍ ഹക്ക് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial