അഫ്ഗാന്‍ അയര്‍ലണ്ട് രണ്ടാം മത്സരം ഇന്ന്

- Advertisement -

മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഇന്ന് അഫ്ഗാനിസ്ഥാനും അയര്‍ലണ്ടും വീണ്ടും ഇറങ്ങുന്നു. ഷാര്‍ജയില്‍ ഇന്ത്യന്‍ സമയം നാല് മണിക്കാണ് മത്സരം അരങ്ങേറുക. ആദ്യ മത്സരത്തില്‍ ജയിച്ച് അയര്‍ലണ്ട് പരമ്പരയില്‍ ലീഡ് നേടിയിട്ടുണ്ട്. അഫ്ഗാനിസ്ഥാന്റെ 239 റണ്‍സ് പിന്തുടര്‍ന്ന അയര്‍ലണ്ട് നൂറ് റണ്‍സിനു പുറത്താകുകയായിരുന്നു. 138 റണ്‍സിന്റെ വിജയമാണ് ഏഷ്യന്‍ രാജ്യം സ്വന്തമാക്കിയത്.

അടുത്തിടെ നടന്ന മത്സരങ്ങളിലും പരമ്പരകളിലുമെല്ലാം അയര്‍ലണ്ടിനു മേല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്താനായിട്ടുള്ള അഫ്ഗാനിസ്ഥാനു തന്നെയാണ് ഇന്നും മുന്‍തൂക്കം കല്പിച്ചിരിക്കുന്നത്. റഷീദ് ഖാനു പുറമേ 16 വയസ്സുകാരന്‍ മുജീബ് സദ്രാനെയും നേരിടേണ്ട ബാധ്യതയാണ് അയര്‍ലണ്ടിനു മുന്നിലിപ്പോളുള്ളത്. അരങ്ങേറ്റത്തില്‍ നാല് വിക്കറ്റും മാന്‍ ഓഫ് ദി മാച്ച് പട്ടവും സ്വന്തമാക്കിയ മുജീബ് അഫ്ഗാനിസ്ഥാന്റെ ഭാവി താരമായാണ് വാഴ്ത്തപ്പെടുന്നത്.

അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗിനെ 238 റണ്‍സില്‍ ഒതുക്കാനായെങ്കിലും ബാറ്റ്സ്മാന്മാര്‍ നിരാശാജനകമായ തുടക്കമാണ് നല്‍കിയത്. പോള്‍ സ്റ്റിര്‍ലിംഗ്, കെവിന്‍ ഒബ്രൈന്‍, ആന്‍ഡ്രൂ ബാല്‍ബിര്‍ണേ എന്നിവര്‍ തങ്ങളുടെ അനുഭവ സമ്പത്ത് പുറത്തെടുക്കേണ്ട സമയമാണിത്. ആദ്യ മത്സരത്തില്‍ വില്യം പോര്‍ട്ടര്‍ ഫീല്‍ഡ്, ജോര്‍ജ്ജ് ഡോക്രെല്‍, സ്റ്റുവര്‍ട്ട് പോയന്റെര്‍ എന്നിവര്‍ മാത്രമാണ് ഇരട്ട സംഖ്യ സ്കോര്‍ നേടാനായത്.

സ്പിന്നര്‍മാര്‍ക്ക് മുന്‍തൂക്കമുള്ള മത്സരത്തില്‍ ജേക്കബ് മുള്‍ഡറെ ടീമിലുള്‍പ്പെടുത്താന്‍ അയര്‍ലണ്ട് മുതിരാന്‍ സാധ്യതയുണ്ടെങ്കിലും മത്സരം അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കി പരമ്പര വിജയം നേടാനാകുമെന്നാണ് വിലയിരുത്തല്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement