Site icon Fanport

പരിശീലനം പുനരാരംഭിച്ച് അഫ്ഗാൻ ക്രിക്കറ്റ് താരങ്ങൾ

കൊറോണ വൈറസ് ബാധയെ തുടർന്ന് നിർത്തിവെച്ച പരിശീലനം പുനരാരംഭിച്ച് അഫ്ഗാൻ താരങ്ങൾ. പ്രമുഖ താരങ്ങളായ റഷീദ് ഖാനും മുഹമ്മദ് നബിയുടെമടക്കമുള്ള താരങ്ങളാണ് കാബൂൾ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പരിശീലനം ആരംഭിച്ചത്. അഫ്ഗാൻ ഗവണ്മെന്റിന്റെയും ഐ.സി.സിയുടെയും ആരോഗ്യ നിർദേശങ്ങൾ പാലിച്ചുകൊണ്ടാണ് ക്യാമ്പ് നടക്കത്തുന്നതെന്ന് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ക്യാമ്പിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് പാലിക്കേണ്ട ആരോഗ്യ സുരക്ഷയെ കുറിച്ചുള്ള ക്ലാസും നൽകിയിട്ടുണ്ട്.

ഒരു മാസമാണ് ക്യാമ്പിന്റെ കാലാവധി. ഇതിൽ 5-6 പേരുള്ള നാല് ഗ്രൂപ്പുകളായി നാല് വ്യത്യസ്ത സമയങ്ങളിൽ താരങ്ങൾ പരിശീലനം നടത്തും. നിലവിൽ ഏഷ്യ കപ്പും ടി20 ലോകകപ്പും കൊറോണ വൈറസ് ബാധയെ തുടർന്ന് പ്രതിസന്ധിയിലാണ് ആണ്. ഏഷ്യ കപ്പും ലോകകപ്പും കൂടാതെ നവംബർ അവസാനം നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ഏക ടെസ്റ്റ് മത്സരമാണ് അഫ്ഗാനിസ്ഥാന് മുൻപിലുള്ളത്.

Exit mobile version