Site icon Fanport

അഫ്ഗാനിസ്താൻ ക്യാമ്പിൽ എട്ടു താരങ്ങൾക്ക് കോവിഡ്

ബംഗ്ലാദേശിനെതിരായ വരാനിരിക്കുന്ന പരമ്പരയ്ക്ക് മുന്നോടിയായി എട്ട് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിലെ മൂന്ന് അംഗങ്ങൾക്കും കോവിഡ് -19 പോസിറ്റീവ് ആയതായി സ്ഥിരീകരിച്ചു. . ഫെബ്രുവരി 12ന് ആയിരുന്നു 22 അംഗ അഫ്ഗാനിസ്ഥാൻ ടീം ധാക്കയിലെത്തിയത്. മൂന്ന് ഏകദിനങ്ങൾ, രണ്ട് ടി20യുമാണ് അഫ്ഘാൻ ബംഗ്ലാദേശിൽ കളിക്കേണ്ടത്.

നിലവിൽ പാകിസ്ഥാൻ സൂപ്പർ ലീഗിൽ പങ്കെടുക്കുന്ന മുൻനിര അഫ്ഗാൻ താരങ്ങളായ റാഷിദ് ഖാനും മുഹമ്മദ് നബിയും ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ടീമിലെത്തും. അവർ ഇപ്പോൾ ടീമിനൊപ്പം ഇല്ല. ഫെബ്രുവരി 19നാണ് ഏകദിന പരമ്പര തുടങ്ങുന്നത്. മാർച്ച് ആദ്യ വാരം ടി20 മത്സരങ്ങളും നടക്കും.

Exit mobile version