വീണ്ടും തോൽവി, പരമ്പര അഫ്ഗാനിസ്ഥാന് അടിയറവ് വെച്ച് ബംഗ്ലാദേശ്

- Advertisement -

മൂന്ന് ടി20 മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടാം മത്സരത്തിലും അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിന് തോൽവി. രണ്ടാമത് ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ ആറു വിക്കറ്റിനാണ് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 138 റൺസ് ആയിരുന്നു സ്‌കോർ ചെയ്തത്. എന്നാൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഏഴു പന്തുകൾ ബാക്കി നിൽക്കെ അഫ്ഗാനിസ്ഥാൻ ലക്ഷ്യത്തിൽ എത്തി. വിജയത്തോടെ അഫ്ഗാനിസ്ഥാൻ പരമ്പര സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ നാല് ഓവറിൽ 12 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് എടുത്ത റഷീദ് ഖാൻ 138ൽ പിടിച്ചു നിർത്തുകയായിരുന്നു. 43 റൺസ് എടുത്ത തമിം ഇഖ്ബാൽ മാത്രണ് ബംഗ്ലാദേശ് നിരയിൽ പിടിച്ചു നിന്നത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാന് ഓപ്പണർമാരായ മുഹമ്മദ് ഷഹ്സാദും ഉസ്മാൻ ഖനിയും ചേർന്ന് ബേധപ്പെട്ട തുടക്കമാണ് നൽകിയത്. തുടർന്ന് വന്ന സമിയുള്ള ഷെൻവാരി 49 റൺസ് എടുത്ത് സ്‌കോർ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോയി.

നാല് ഓവറിൽ 14 റൺസ് മാത്രം വഴങ്ങി അഫ്ഗാനിസ്ഥാൻ റൺ റേറ്റ് പിടിച്ചു നിർത്താൻ നസ്മുൽ ഇസ്ലാം ശ്രമിച്ചു എങ്കിലും അവസാനം ആഞ്ഞടിച്ച മുഹമ്മദ് നബി ബംഗ്ലാദേശിന്റെ പ്രതീക്ഷകളെ ഇല്ലാതാക്കി. 15 പന്തുകളിൽ മൂന്ന് ഫോറുകളും രണ്ടു സിക്സുമടക്കം 31 റൺസ് ആണ് മുഹമ്മദ് നബി അടിച്ചെടുത്തത്. വ്യാഴാഴ്ചയാണ് പരമ്പരയിലെ അവസാന മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement