അഫ്ഗാനിസ്ഥാന് മുന്നിൽ തകർന്നടിഞ്ഞ് ബംഗ്ലാദേശ്

during the ICC Twenty20 World Cup Round 1 Group B match between Hong Kong and Afghanistan at the Vidarbha Cricket Association Stadium on March 10, 2016 in Nagpur, India. on March 10, 2016 in Nagpur, India.
- Advertisement -

ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന് തകർപ്പൻ ജയം. 45 റൺസിനാണ് ബംഗ്ലാദേശിനെ അഫ്ഗാനിസ്ഥാൻ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്‌ഗാന് 8 വിക്കറ്റുകളുടെ നഷ്ടത്തിൽ 167 റണ്‍സ് എടുക്കാൻ സാധിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ഓരോവർ ബാക്കി നിൽക്കെ 122 റൺസിന്‌ പുറത്തായി.

ഷാപൂർ സദ്രാന്‍, റഷീദ് ഖാൻ എന്നിവരുടെ തകർപ്പൻ ബൗളിംഗ് പ്രകടനമായിരുന്നു അഫ്ഗാന്റെ വിജയത്തിന് കളമൊരുക്കിയത്. നാലോവറിൽ 40 റൺസ് വിട്ടുകൊടുത്ത് സദ്രാനും മൂന്നോവറിൽ പതിമൂന്നു റൺസ് മാത്രം വിട്ട് കൊടുത്ത് റഷീദ് ഖാനും ബംഗ്ലാദേശ് ബാറ്റിംഗ് നിരയുടെ നടുവൊടിച്ചു. മുഹമ്മദ് നബി രണ്ടു വിക്കറ്റും മുജീബ് ഉർ റഹ്മാൻ കരീം ജന്നത്ത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. തമീം ഇക്ബാല്‍ (0), ലിട്ടണ്‍ ദാസ് (30), മുഷ്ഫിഖുര്‍ റഹീം (20), ഷബീര്‍ റഹ്മാൻ (0), മഹമ്മദുള്ള (29), ഷാക്കിബ് അൽ ഹസൻ(15), മൊസാദിക് ഹൊസൈൻ(14), എന്നിങ്ങനെയാണ് അഫ്ഗാന്റെ ബൗളിംഗ് നിരയ്ക്ക് മുന്നിൽ ബംഗ്ലാദേശ് അടിയറവ് പറഞ്ഞത്.

8 ഓവറില്‍ 62 റണ്‍സ് നേടി മികച്ച തുടക്കം നല്‍കിയ ഓപ്പണര്‍മാരുടെ മടക്കത്തിനു ശേഷം വിക്കറ്റുകള്‍ തുടരെ നഷ്ടമായപ്പോള്‍ വാലറ്റക്കാർ അഫ്ഗാന്റെ കൂട്ടിനെത്തി . അവസാന അഞ്ചോവറില്‍ നിന്ന് 71 റണ്‍സാണ് അഫ്ഗാനിസ്ഥാന്‍ താരങ്ങള്‍ നേടിയത്. സമിയുള്ള ഷെന്‍വാരിയുടെയും ഷഫീക്കുള്ള ഷഫീക്കിന്റെയും സംഭാവനകള്‍ ഏറെ നിര്‍ണ്ണായകമായി മാറുകയായിരുന്നു. ഇതില്‍ അവസാന മൂന്നോവറില്‍ നിന്ന് 52 റണ്‍സും നേടി ടീമിനെ മികച്ച സ്കോറിലേക്ക് നയിക്കാന്‍ അഫ്ഗാനിസ്ഥാനായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement