ത്രിരാഷ്ട്ര പരമ്പരയില്‍ കളിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാന്‍

കളിക്കാരുടെ കരാര്‍ പ്രശ്നം നിലനില്‍ക്കെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നിന്ന് ഓസ്ട്രേലിയ എ പിന്മാറിയ ഒഴിവിലേക്ക് അഫ്ഗാനിസ്ഥാന്‍ എത്തുന്നു. ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും എ ടീമുകളോടൊപ്പം മാറ്റുരയ്ക്കാനുള്ള അവസരം ഇരുകൈയ്യും നീട്ടിയാണ് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് സ്വീകരിച്ചത്. അഫ്ഗാനിസ്ഥാന്റെ എ ടീം ഇതാദ്യമായിട്ടാണ് ദക്ഷിണാഫ്രിക്കയിലേക്ക് പര്യടനം നടത്തുന്നത്.

ഓസ്ട്രേലിയ പിന്മാറിയ ശേഷം ക്രിക്കറ്റ് സൗത്താഫ്രിക്കയാണ് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പരമ്പരയിലേക്ക് ക്ഷണിച്ചത്. കഴിഞ്ഞ മാസം ഐസിസി ടെസ്റ്റ് പദവി ലഭിച്ച അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിനു ഇത് ചരിത്ര പരമ്പര കൂടിയാകും.

പരമ്പരയ്ക്കായുള്ള പതിനഞ്ചംഗ ടീമിനെയും അഫ്ഗാനിസ്ഥാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അഫ്ഗാനിസ്ഥാന്‍ എ: ഉസ്മാന്‍ ഖനി, ജാവേദ് അഹമ്മദി, രഹ്മത് ഷാ, യൂനസ് അഹമാദ്സായി, നാസിര്‍ ജമാല്‍, നജീബുള്ള സദ്രാന്‍, ഷഫീക്കുള്ള, അഫ്സാര്‍ സാസായി, കരീം ജനത്, ഷറഫുദ്ദീന്‍ അഷ്റഫ്, യമീന്‍ അഹമദ്സായി, ഫരീദ് അഹമ്മദ്, ഇഹ്സാന്‍ ജനത്, യൂനസ് അഹമദ്സായി, നവാസ് ഖാന്‍, ഇബ്രാഹിം അബ്ദുല്‍ റഹീംസായി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial