ഇനി ടെസ്റ്റ് കളിക്കാന്‍ അഫ്ഗാനിസ്ഥാനും അയര്‍ലാണ്ടും

- Advertisement -

പത്ത് ടെസ്റ്റ് രാജ്യങ്ങളോടൊപ്പം പുതുമങ്ങളുമായി രണ്ട് രാജ്യങ്ങള്‍ കൂടി. അഫ്ഗാനിസ്ഥാനും അയര്‍ലാണ്ടുമാണ് ഇനി വെള്ളക്കുപ്പായമണിഞ്ഞ കളത്തിലിറങ്ങുക. ഇന്ന് ലണ്ടനില്‍ ചേര്‍ന്ന ഐസിസി മീറ്റിംഗിലാണ് പുതിയ തീരുമാനം. അയര്‍ലണ്ട് 2007 ലോകകപ്പില്‍ പാക്കിസ്ഥാനെ കീഴ്പ്പെടുത്തിയാണ് തങ്ങളുടെ വരവ് അറിയിച്ചത്. 2011ല്‍ ഏകദിന അവസരം ലഭിച്ച അഫ്ഗാനിസ്ഥാന്‍ വളരെയധികം മെച്ചപ്പെട്ട ടീമുകളിലൊന്നാണ്. ഏകദിനത്തിലും ടി20 യിലും കരുത്താര്‍ന്ന എതിരാളികളായി അവര്‍ മാറിക്കൊണ്ടിരിക്കുകയാണ്.

അയര്‍ലാണ്ട് ടെസ്റ്റ് കളിക്കുന്ന 11ാം രാജ്യമായപ്പോള്‍ അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ് ചരിത്രത്തിലെ 12ാം മുഴുവന്‍ സമയ അംഗമായി മാറുകയായിരുന്നു. വോട്ടിംഗില്‍ എല്ലാ ടെസ്റ്റ് രാജ്യങ്ങളും ഇരു ടീമുകള്‍ക്കും അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement