അഫ്ഗാനിസ്ഥാന്‍ U-19 ഏഷ്യന്‍ ചാമ്പ്യന്മാര്‍

- Advertisement -

പാക്കിസ്ഥാനെ 185 റണ്‍സിനു പരാജയപ്പെടുത്തി U-19 ഏഷ്യന്‍ ചാമ്പ്യന്മാരായി അഫ്ഗാനിസ്ഥാന്‍. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സ് നേടുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ 63 റണ്‍സിനു പുറത്തായി.

ബാറ്റിംഗില്‍ പുറത്താകാതെ 107 റണ്‍സ് നേടിയ ഇബ്രാഹിം സദ്രാന്‍, 7.1 ഓവറില്‍ 13 റണ്‍സ് നല്‍കി 5 വിക്കറ്റ് വീഴ്ത്തിയ മുജീബ് എന്നിവരാണ് അഫ്ഗാനിസ്ഥാന്‍ വിജയത്തിന്റെ ശില്പികള്‍. റഹ്മാനുള്ള ഗുര്‍ബാസ്(40), ഇബ്രാഹിം സദ്രാന്‍(36) എന്നിവരും അഫ്ഗാനിസ്ഥാനു വേണ്ടി തിളങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement