
ഇന്‍സമാം ഉള് ഹക്കില്‍ നിന്ന് അഫ്ഗാനിസ്ഥാന് കോച്ച് പദവി ഏറ്റെടുത്ത ഇന്ത്യന്‍ താരം ലാല്‍ചന്ദ് രാജ്പുതിനു കരാര്‍ പുതുക്കി നല്‍കേണ്ടതില്ല എന്ന് തീരുമാനിച്ച് അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ്. ഓഗസ്റ്റ് അവസാനമാണ് ലാലചന്ദിന്റെ ഒരു വര്‍ഷ കരാര്‍ അവസാനിക്കുക.
ഈ കാലയളവില്‍ ഒട്ടേറെ നേട്ടങ്ങള്‍ക്ക് അഫ്ഗാനിസ്ഥാന് ക്രിക്കറ്റിനു വന്നു ചേര്‍ന്നു. സ്കോട്ലാന്ഡ്, അയര്‍ലണ്ട്, സിംബാബ്വേ എന്നിവര്‍ക്കെതിരെ പരമ്പര വിജയം സ്വന്തമാക്കിയ അഫ്ഗാനിസ്ഥാന് ഡെസേര്‍ട് ടി20 കപ്പിലും വിജയം സ്വന്തമാക്കി. ടെസ്റ്റ് പദവിയിലേക്ക് അടുത്ത അഫ്ഗാനിസ്ഥാന് ക്രിക്കറ്റിനു മുന്നോട്ടുള്ള യാത്രയില്‍ പുതിയ കോച്ചിന്റെ സേവനം ആവശ്യമാകുമെന്നാണ് അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ഇറക്കിയ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. രാജ്പുതിന്റെ സേവനങ്ങളില്‍ തൃപ്തിയും സന്തോഷവും നന്ദിയും അറിയിക്കുവാനും ബോര്‍ഡ് ഈ അവസരം വിനിയോഗിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial