Afghanistan

ബാറ്റിംഗ് തകര്‍ച്ച!!! 22 ഓവറിനുള്ളിൽ 114 റൺസിന് ഓള്‍ഔട്ട് ആയി അഫ്ഗാനിസ്ഥാന്‍

ശ്രീലങ്കയുമായുള്ള മൂന്നാം ഏകദിനത്തിൽ അഫ്ഗാനിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ടീം 21.5 ഓവറിൽ 114 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ദുഷ്മന്ത ചമീര 5 വിക്കറ്റ് നേടിയപ്പോള്‍ താരത്തിന്റെ 8.5 ഓവറിൽ നിന്ന് 61 റൺസാണ് അഫ്ഗാനിസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍ നേടിയത്.

വനിന്‍ഡു ഹസരംഗ രണ്ടും ലഹിരു കുമര രണ്ടും വിക്കറ്റ് നേടിയപ്പോള്‍ 23 റൺസ് നേടിയ മൊഹമ്മദ് നബിയാണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്കോറര്‍. ഇബ്രാഹിം സദ്രാന്‍ 22 റൺസ് നേടി. ഗുൽബാദിന്‍ നൈബ് 20 റൺസ് നേടി പുറത്തായി.

Exit mobile version