അഫ്ഗാനിസ്ഥാന്‍-ബംഗ്ലാദേശ് പരമ്പര ഡെറാഡൂണില്‍

- Advertisement -

അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള മൂന്ന് ടി20 മത്സരങ്ങളുടെ പരമ്പര ജൂണ്‍ 3നു ഡെറാഡൂണില്‍ ആരംഭിക്കും. ജൂണ്‍ 3, 5, 7 തീയ്യതികളില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരങ്ങള്‍ നടക്കുക. ജൂണ്‍ 14നു അഫ്ഗാനിസ്ഥാന്റെ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിനു മുമ്പാണ് ടി20 മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഡെറാഡൂണിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക.

ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ ടി20 പരമ്പരയാണ് ഇത്. 2014 ലോക ടി20യില്‍ ആണ് ഇതിനു മുമ്പ് ഇരു ടീമുകളും ടി20യില്‍ ഏറ്റുമുട്ടിയത്. അന്ന് ബംഗ്ലാദേശിനു 9 വിക്കറ്റ് ജയം സ്വന്തമാക്കാനായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement