പരിക്ക് മില്‍നെയ്ക്ക് പകരം സെത്ത് റാന്‍സ്

- Advertisement -

കാല്‍ പാദത്തിനേറ്റ് പരിക്ക് മൂലം ആഡം മില്‍നെ വെസ്റ്റിന്‍ഡീസ് ഏകദിനങ്ങളിലും ടി20 പരമ്പരയിലും മത്സരിക്കുകയില്ല. പകരം സെത്ത് റാന്‍സിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. പരിശീലനത്തില്‍ ഏര്‍പ്പെടുന്നതിനിടെയാണ് താരത്തിനു പരിക്കേറ്റതാണെന്നാണ് അറിയുവാന്‍ കഴിയുന്നത്. ഇതിനു മുമ്പ് ന്യൂസിലാണ്ടിനായി ഏകദിനങ്ങളില്‍ കളിച്ചിട്ടുണ്ടെങ്കിലും റാന്‍സ് ടി20 ടീമില്‍ ഇതുവരെ ഇടം പിടിച്ചിരുന്നില്ല. ആദ്യ ഏകദിനത്തിനു മുമ്പ് തന്നെ ആഡം മില്‍നെയുടെ കാലിനു പരിക്കേറ്റിരുന്നു. പരിക്ക് ഭേദമായിരുന്നുവെങ്കില്‍ നിലവില്‍ ടിം സൗത്തി ഇല്ലാത്ത ന്യൂസിലാണ്ട് ടീമില്‍ മത്സരിക്കുവാന്‍ ഏറെ സാധ്യതയുള്ള താരമായിരുന്നു ആഡം മില്‍നെ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement