സാറ ടെയിലര്‍ ലോകത്തെ മികച്ച വിക്കറ്റ് കീപ്പറെന്ന് പറഞ്ഞ് ഗില്‍ക്രിസ്റ്റ്, അത്ഭുതപ്പെടുത്തിയെന്ന് സാറ ടെയിലര്‍

താന്‍ ലോകത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്ന് പറഞ്ഞ ആഡം ഗില്‍ക്രിസ്റ്റിന്റെ അഭിപ്രായം തന്നെ അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞ് ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ താരം സാറ ടെയിലര്‍. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് സാറ ടെയിലറുടെ വിക്കറ്റ് കീപ്പിംഗിന്റെ ഒരു വീഡിയോ ദൃശ്യത്തെ ലോകത്തിലെ മികച്ചതെന്ന തലക്കെട്ടോട് കൂടി ആഡം ഗില്‍ക്രിസ്റ്റ് ട്വിറ്ററില്‍ പങ്കുവെച്ചത്.

താന്‍ ഗില്‍ക്രിസ്റ്റിന്റെ ട്വീറ്റിനു ട്വിറ്ററിലൂടെ നന്ദി അറിയിച്ച സാറ തന്നെ ഈ പരാമര്‍ശം അത്ഭുതപ്പെടുത്തിയെങ്കിലും ഏറെ സന്തോഷമുണ്ടെന്നാണ് അഭിപ്രായപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial