മുഹമ്മദ് ഷമിയ്ക്ക് ഗ്രേഡ് ബി കരാര്‍

വിവാദ നായകന്‍ മുഹമ്മദ് ഷമിയ്ക്ക് ഗ്രേഡ് ബി കരാര്‍ നല്‍കി ബിസിസിഐ. താരത്തിനു മേലുള്ള ആന്റി കറപ്ഷന്‍ യൂണിറ്റ് അന്വേഷണത്തില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതോടെയാണ് ബിസിസിഐ നേരത്തെ തടഞ്ഞുവെച്ച കരാര്‍ ഷമിയ്ക്ക് നല്‍കിയത്. ഷമിയ്ക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ പരസ്ത്രീ ബന്ധം, ഗാര്‍ഹിക പീഢനം, കോഴ ആരോപണമെല്ലാം നടത്തിയെങ്കിലും ബിസിസിഐയെ ബാധിക്കുന്നത് കോഴ ആരോപണം ആയതിനാല്‍ അത് മാത്രമാണ് അന്വേഷിക്കാന്‍ ഉത്തരവിട്ടത്.

ബിസിസിഐ കരാര്‍ പുതുക്കി നല്‍കിയതോടെ ഐപിഎലിലും താരത്തിനു കളിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിന്മേലുള്ള ഔദ്യോഗിക വിശദീകരണത്തിനായി കാത്തിരിക്കുകയാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സും താരവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസ്ലാട്ടന്റെ യുണൈറ്റഡ്‌ കരിയറിന് ഈ ആഴ്ച അവസാനമാകും, ഇനി MLS
Next articleബെയിലിന് ഹാട്രിക്കും റെക്കോർഡും, വെയിൽസിന് ആറു ഗോൾ ജയം